FLASH NEWS

8 പേർക്കു കൂടി കോളറ ലക്ഷണം : ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്

WEB TEAM
July 11,2024 10:15 AM IST

തിരുവനന്തപുരം : തലസ്ഥാനത്തെ കോളറ വ്യാപനത്തിൽ നിസഹായരായി ആരോഗ്യ വകുപ്പ്.നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്ഥാപനത്തിലാണ് കോളറ വ്യാപനമുണ്ടായത്. ഇതിന്റെ ഉറവിടം കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പുകയാണ് ആരോഗ്യ വകുപ്പ്.21പേർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇതിന് പുറമെ സ്ഥാപനത്തിലെ എട്ടുപേർക്കു കൂടി കോളറ ലക്ഷണങ്ങളുണ്ട്. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തിയെങ്കിലും ഉറവിടം കണ്ടെത്താനാകാതെ മടങ്ങുകയായിരുന്നു. സ്ഥാപനത്തിലെ ഭിന്നശേഷിക്കാരനായ യുവാവ് അനു മരിച്ചത് കോളറ കാരണമാണെന്ന നിഗമനത്തിൽ ആരോഗ്യ വകുപ്പ് എത്തിയെങ്കിലും, ഇയാൾക്ക് കോളറ സ്ഥിരീകരിക്കാനോ സ്രവ സാംപിൾ  ഉള്‍പ്പെടെ പരിശോധിക്കാനോ കഴിഞ്ഞിരുന്നില്ല.

ഇതിനു പിന്നാലെ പത്തു വയസ്സുകാരനു കോളറ സ്ഥിരീകരിച്ചതോടെ മാത്രമാണ്

ആരോഗ്യ വകുപ്പ് വിശദമായ പരിശോധന നടത്താൻ പോലും തുടങ്ങിയത്.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.